കരിപ്പൂരില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കും: കേന്ദ്ര മന്ത്രി അശോക് ഗജപതി രാജു

Posted on: January 31, 2016 12:25 pm | Last updated: January 31, 2016 at 12:43 pm
SHARE

ASHOK GAJAPATHI RAJUകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ ഇവിടെ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും, കരിപ്പൂര്‍ വിമാനത്താവള കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖത്തിലാണ് കേന്ദ്രമന്ത്രി വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

നവീകരണത്തോട് കൂടി വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോട് കൂടി എല്ലാത്തരം വിമാനങ്ങള്‍ക്കും ഇവിടെ നിന്ന് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കല്‍ അടക്കമുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ എയര്‍ കാര്‍ഗോക്ക് കൂടുതല്‍ സാധ്യതകളുണ്ടെന്നും ഇത് കൂടുതല്‍ കാര്യക്ഷമമാക്കി വ്യാപാര മേഖലയെ പുഷ്ടിപ്പെടുത്തുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട ഭൂമി ലഭിക്കുന്നതോടെ റണ്‍വേയുടെ നീളം 13,000 അടിയാക്കി ഉയര്‍ത്താനാവും. ഇതോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കരിപ്പൂര്‍ വിമാനത്താവള കമ്മറ്റി ചെയര്‍മാന്‍ പി വി ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. എം പിമാരായ എം കെ രാഘവന്‍, പി വി അബ്ദുല്‍ വഹാബ്, വിമാനത്താവള ഡയറക്ടര്‍ കെ ജനാര്‍ദ്ദദനന്‍, ചേംബര്‍ പ്രസിഡന്റ് സി എ സി. മോഹന്‍, സെക്രട്ടറി എം എ മെഹബൂബ്, ജോ.സെക്രട്ടറി നൗഷാദ്, മുന്‍ പ്രസിഡന്റ് പി സക്കീര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ. കെ ശ്യാംസുന്ദര്‍, എയര്‍ ഇന്ത്യഎക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരിഹര്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ജനചന്ദ്രന്‍ മാസ്റ്റര്‍, മേഖലാ പ്രസിഡന്റ് പി രഘുനാഥ്, സി പി ഐ. ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here