കെ ബാബുവിന്റെ രാജി സ്വീകരിക്കാതിരുന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വയരക്ഷാ തന്ത്രം: പിണറായി

Posted on: January 31, 2016 11:55 am | Last updated: January 31, 2016 at 6:58 pm
SHARE

PINARAYI_VIJAYAN_10561fതിരുവനന്തപുരം: കെ ബാബുവിന്റെ രാജി സ്വീകരിക്കാതിരുന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വയരക്ഷാ തന്ത്രമാണെന്നും എങ്കിലെ ഉമ്മന്‍ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ കഴിയു. അതിനുള്ള തന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി മെനഞ്ഞതെന്നും സിപിഎം പോളിററ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജി വച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അഴിമതിയുടെ ഭാഗമാണ്. രണ്ടു മാസത്തേക്ക് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ജഡ്ജിക്കെതിരെ തെറിയഭിഷേകമാണ് നടത്തുന്നത്. കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമമെന്നും പിണറായി ആരോപിച്ചു. മദ്യനയം തീരുമാരിക്കുന്നത് അതാത് കാലത്തെ സര്‍ക്കാരുകളെന്നും പിണറായി കൂട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here