Connect with us

National

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിനു ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ആറാഴ്ച്ക്കുള്ളില്‍ നാലാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത്. ഇതിലൂടെ 3,200 കോടി രൂപയാണ് അധിക നികുതിയായി സര്‍ക്കാരിന് ലഭിക്കുന്നത്.

എന്നാല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത് പെട്രോള്‍, ഡീസല്‍ വിലയെ ബാധിക്കില്ല. രാജ്യാന്തര എണ്ണവിലയിലുണ്ടായ കുറവാണ് എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത്.

Latest