കാശ്മീരില്‍ ഹിമപാതം: വിദ്യാര്‍ഥി മരിച്ചു

Posted on: January 30, 2016 7:40 pm | Last updated: January 30, 2016 at 7:40 pm
SHARE

kashmirശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച കുപ്‌വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലായിരുന്നു സംഭവം. മദ്രസാ വിദ്യാര്‍ഥിയായ മെഹ്‌റാജുദ്ദീന്‍ (15) ആണ് മരിച്ചത്. ജാവിദ് അഹമ്മദ് ഖാന്‍ (15), ജാവിദ് അഹമ്മദ് മിര്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരംകൂടിയ പ്രദേശമായ മാച്ചില്‍ സെക്ടറില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. പ്രദേശത്ത് ഹിമപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.