Connect with us

Gulf

തൊഴില്‍ ഉടമയെ കയ്യേറ്റം ചെയ്താല്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാം

Published

|

Last Updated

ദുബൈ: തൊഴില്‍ ഉടമയെ കയ്യേറ്റം ചെയ്താല്‍ മുന്നറിയിപ്പില്ലാതെ തൊഴിലാളിയെ പുറത്താക്കാമെന്ന് യു എ ഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കൈയേറ്റം യു എ ഇ തൊഴില്‍ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അതേസമയം തൊഴില്‍ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. തൊഴില്‍ കരാര്‍ അവസാനിപ്പിച്ചു പരസ്പര ധാരണയോടെയാണ് പോകുന്നതെങ്കില്‍ തൊഴിലാളി ഒരു മാസത്തിനും മൂന്ന് മാസത്തിനുമിടയില്‍ നോട്ടീസ് നല്‍കണം. തൊഴിലുടമക്കോ തൊഴില്‍ ദാതാവിനോ ഇത്തരം ഘട്ടങ്ങളില്‍ തൊഴില്‍ കരാര്‍ റദ്ദ് ചെയ്യാം. പരിധിയില്ലാത്ത തൊഴില്‍ കരാറാണെങ്കില്‍ തൊഴില്‍ കരാര്‍ വിരുദ്ധമായ നടപടിയുണ്ടെങ്കില്‍ തൊഴില്‍ ഉപേക്ഷിക്കാവുന്നതാണ്. കമ്പനിക്കോ വ്യക്തിക്കോ ഏതെങ്കിലും തരത്തില്‍ ബാധ്യതയുണ്ടെങ്കില്‍ അത് കോടതി വഴി പരിഹരിക്കുകയും ചെയ്യാം.
രണ്ട് വര്‍ഷത്തേക്കുള്ളതാണ് നിയന്ത്രിത തൊഴില്‍ കരാര്‍. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പരസ്പര ധാരണയോടെ കരാര്‍ റദ്ദ് ചെയ്യാം. എന്നാലും മുന്നറിയിപ്പ് നോട്ടീസ് ആവശ്യമാണ്. മൂന്ന് മാസത്തിനിടയില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ടെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Latest