Connect with us

Gulf

ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി

Published

|

Last Updated

ദുബൈ: ഹലാല്‍ ഭക്ഷ്യോല്‍പന്നങ്ങളുടെയും ഫാഷന്‍ ഉല്‍പന്നങ്ങളുടെയും വില്‍പന വര്‍ധിക്കുമെന്ന് ഗ്ലോബല്‍ ഇസ്‌ലാമിക് എക്കണോമി റിപ്പോര്‍ട്ട്. ദുബൈ ഭരണകൂടമാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടത്. 2019 ഓടെ വില്‍പനയില്‍ 10.8 ശതമാനം വര്‍ധനവുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്. 2019 ഓടെ 3.7 ദശലക്ഷം കോടി ഡോളറിന്റെ വാണിജ്യമാണ് നടക്കുക.
ബ്രസീല്‍, ഫ്രാന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം ഉല്‍പന്നങ്ങള്‍ എത്തും. ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി ദുബൈ മാറിയതിനാല്‍ വലിയ ശ്രദ്ധ ദുബൈക്കു ലഭിക്കും. ഹലാല്‍ ടൂറിസം വര്‍ധിച്ചുവരികയാണ്. ആഗോള വിനോദ സഞ്ചാരത്തിന്റെ 11.6 ശതമാനമാണിത്. 2019 ഓടെ 23,800 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകുക. യു എ ഇ, മലേഷ്യ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്നും ഗള്‍ഫുഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സി ലോഹ് നിര്‍മാണ്ട് അറിയിച്ചു. ഗള്‍ഫുഡിന്റെ ഭാഗമായി ദുബൈയില്‍ ഫെബ്രുവരി 22,23 തിയ്യതികളില്‍ കോണ്‍ഫറന്‍സ് നടത്തും. ഫെബ്രുവരി 23ന് ഗള്‍ഫുഡ് ഹലാല്‍ ഫോറം നടക്കുമെന്നും ട്രിക്‌സി ലോഹ് നിര്‍മാണ്ട് വ്യക്തമാക്കി. ഫെബ്രുവരി 21 മുതല്‍ 24വരെയാണ് ഗള്‍ഫുഡ്.

Latest