Connect with us

Gulf

ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനം 16 ഭാഷകളില്‍

Published

|

Last Updated

അബുദാബി: ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്പിലൂടെ സേവനങ്ങള്‍16 ഭാഷകളില്‍ ലഭിക്കും. വിവിധ നാടുകളില്‍ നിന്നുള്ളവര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ കൃത്യതയോടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, റഷ്യന്‍, ചൈനീസ്, ഹിന്ദി, ഉര്‍ദു, കൊറിയന്‍, ജാപ്പനീസ്, പോര്‍ച്ചുഗീസ്, ബംഗാളി, ഇന്തോനേഷ്യന്‍, ഫിലിപ്പിനോ ഭാഷയായ തഗലോഗ് എന്നിവയാണ് പ്രധാന ഭാഷകളായ അറബിക്കും ഇംഗ്ലീഷിനും പുറമെയുള്ളത്. ഇതോടെ വ്യത്യസ്ത ഭാഷക്കാര്‍ക്ക് ഗവണ്‍മെന്റ് സേവന വിവരങ്ങള്‍ സ്വയം മനസിലാക്കിയെടുക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാം വകുപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ലഫ്. കേണല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഷിമ്മാരി പറഞ്ഞു. ഇതിലൂടെ ഗവണ്‍മെന്റിന്റെ നൂതനങ്ങളായ സ്മാര്‍ട്ട് പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. ഇ ഗവണ്‍മെന്റ് സേവനങ്ങളുടെ കാര്യത്തില്‍ മികച്ച രീതികളാണ് യു എ ഇ ഇപ്പോള്‍ പിന്തുടരുന്നത്.
ലോകത്തിലെ മികച്ച ഏഴാമത്തെ മികച്ച ഇ ഗവണ്‍മെന്റ് സേവനങ്ങള്‍ നല്‍കുന്ന രാജ്യം കൂടിയാണ് യു എ ഇ 2013ല്‍ സ്ഥാപിതമായ ഇ ഗവണ്‍മെന്റ് പദ്ധതി വന്‍ വിജയമായി തുടരുന്നു. സ്മാര്‍ട്ട് ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ജനകീയതയാണ് ഈ പദ്ധതികളുടെ ശക്തി. ഫൈസല്‍ മുഹമ്മദ് അല്‍ ഷിമ്മാരി പറഞ്ഞു.

Latest