ഫാസിസത്തിനെതിരെ കലാകാരന്മാരുടെ കൂട്ടായ്മ

Posted on: January 30, 2016 2:14 pm | Last updated: January 30, 2016 at 2:14 pm

വടകര: ഫാസിസത്തിന്റെ ഭീകര രൂപങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഫാസിസത്തിനെതിരെ പ്രതികരിക്കാന്‍ വടകരയിലെ കലാകാരന്മാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ വടകരയില്‍ ഒത്തുചേര്‍ന്നു. ഇതേ ഉദ്ദേശ്യത്തോടെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയുടെ മുന്നോടിയായാണ് വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടായ്മ സംഘടിപ്പിച്ചത്. സോമന്‍ കടലൂര്‍ ചിത്ര രചന നടത്തിക്കൊണ്ട് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ വി ആര്‍ രമേശ് അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരന്‍, ചന്ദ്രശേഖരന്‍ തിക്കോടി, രാജേന്ദ്രന്‍ എടത്തുംകര, ഭരതന്‍ കുട്ടോത്ത്, തയ്യുള്ളതില്‍ രാജന്‍, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, മണ്ഡലം സെക്രട്ടറി സോമന്‍ മുതുവന, ആര്‍ ബാലകൃഷ്ണന്‍, പി കെ സബിത്ത്, സജീവ് മന്ദരത്തൂര്‍, കരിമ്പില്‍ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാന്‍വാസില്‍ ചിത്രകാരന്മാരായ ആര്‍ട്ടിസ്റ്റ് രാംദാസ്, മധു മടപ്പള്ളി, ജോളി എം സുധന്‍, ആര്‍ട്ടിസ്റ്റ് രമേശ്, കലേഷ് കെ ദാസ്, ജഗദീഷ് ഏറാമല, രാജേഷ് എടച്ചേരി, രാംദാസ് കക്കട്ടില്‍, രൂപം രാജേഷ്, ശ്രീജിത്ത് ഉറുമാണ്ടി പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ ആനുകാലിക വിഷയങ്ങളെ അധികരിച്ച് ചിത്രങ്ങള്‍ വരച്ചു. മണലില്‍ മോഹനന്‍, വിശ്വന്‍ പുതുപ്പണം, ഒ പി ശ്രീധരന്‍, അസീസ് പി ഓര്‍ക്കാട്ടേരി തുടങ്ങിയവര്‍ കവിതകളും പാട്ടുകളും അവതരിപ്പിച്ചു. സാംസ്‌കാരിക സമിതി കണ്‍വീനര്‍ ടി കെ വിജയരാഘവന്‍ സ്വാഗതവും റൂബി നന്ദിയും പറഞ്ഞു.