മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം

Posted on: January 30, 2016 1:12 pm | Last updated: January 30, 2016 at 2:16 pm
SHARE

bajrangdal-membersകാണ്‍പൂര്‍ : മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. അവദേഷ് സവിത എന്നയാളെ ഹിന്ദുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സഹായിച്ചെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്.

തുടര്‍ന്ന് ഇയാളുടെ മുടിയും പുരികവും മീശയും നിര്‍ബന്ധപൂര്‍വ്വം വടിപ്പിച്ച് റോഡിലൂടെ നടത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് അവദേഷിനും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.
അവദേഷിന്റെ വീട്ടിലെത്തിയ 200ഓളം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇയാളെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. അതിന് ശേഷം മുടിയും പുരികവും മീശയും വടിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവദേഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ബജ്‌രംഗ്ദള്‍ സംഘം അയാളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി അവദേഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here