സെറികള്‍ച്ചര്‍ അണുനശീകകരണ യൂനിറ്റുകള്‍ക്ക് സഹായം നല്‍കുന്നു

Posted on: January 30, 2016 12:26 pm | Last updated: January 30, 2016 at 12:26 pm

പാലക്കാട്: സെറികള്‍ച്ചര്‍ അണുനശീകരണ സ്‌ക്വാഡ്–സെറികള്‍ച്ചര്‍ കര്‍ഷകരുടെ പുഴു വളര്‍ത്ത് പുരകളില്‍ നേരിട്ട് ചെന്നു ശാസ്ത്രീയവും കാര്യക്ഷമവുമായി അണുനശീകരണം നടത്തുന്നതിന് അണുനശീകരണ യൂണിറ്റുകള്‍ ഏറ്റെടുത്തു നടത്തുന്നതിനു താല്‍പര്യമുള്ള സെറികള്‍ച്ചര്‍ കര്‍ഷക സംഘത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യൂനിറ്റുകള്‍ക്കു 1,12,000 രൂപ ധനസഹായം ലഭിക്കും. സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമില്‍ ഉള്‍പ്പെട്ട പരിശീലനങ്ങള്‍ക്കും അപേക്ഷിക്കാം. സെറികള്‍ച്ചറില്‍ മൈസൂരുവിലെ കേന്ദ്ര സെറികള്‍ച്ചര്‍ കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ അഞ്ചു ദിവസത്തെ റസിഡന്‍ഷ്യല്‍ ട്രെയിനിങ് നടത്തും. പരിശീലനം, താമസം, ഭക്ഷണം, യാത്ര എന്നിവ സൗജന്യം. ജില്ല ക്ക് അനുവദിച്ചിട്ടുള്ള ചൗക്കി റിയറിങ് സെന്റര്‍ ഏറ്റെടുത്ത് നടത്തുന്നതിനു താല്‍പര്യമുള്ള വ്യക്തികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. മള്‍ബറികൃഷിക്ക് അനുയോജ്യമായ, ജലസേചന സൗകര്യമുള്ള രണ്ട് ഏക്കര്‍ കൃഷി’ൂമിയും 1500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും ഇളം പുഴുക്കളെയും കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനു വാഹനം ഉള്‍പ്പെടെ സാമ്പത്തിക ദ്രതയുള്ളവരും അഞ്ചു വര്‍ഷക്കാലം തുടര്‍ച്ചയായി സംരംഭം നടത്തിക്കൊണ്ടുപോകാന്‍ സന്നദ്ധതയുള്ളവരുമായിരിക്കണം അപേക്ഷകര്‍. മുടക്കുമുതലിന്റെ 80% (പരമാവധി 8,00,000 രൂപ) സബ്‌സിഡിയായി ലഭിക്കും. അപേക്ഷകള്‍ 31 നു മുന്‍പു ബന്ധപ്പെട്ട ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ക്കു സമര്‍പ്പിക്കണം.