Connect with us

Kerala

പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി: ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഎം

Published

|

Last Updated

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. തലശേരി സെഷന്‍സ് കോടതിയാണ് ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ പ്രകാരം കേസില്‍ പ്രതിയായതിനാല്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഐഎം പ്രതികരിച്ചു. നിയമപരമായി ആലോചിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കും.

കേസില്‍ 25ആം പ്രതിയായതോടെയാണ് ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയത്. മുമ്പ് രണ്ടുതവണ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴും ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നാണു സിബി ഐ ആവര്‍ത്തിച്ചത്. എന്നാല്‍, ജനുവരി 19ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ 21ന് പ്രതിചേര്‍ക്കുകയായിരുന്നു.

Latest