Connect with us

Wayanad

മുസ്‌ലിം ലീഗ് കേരള യാത്രക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം

Published

|

Last Updated

കല്‍പ്പറ്റ: സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയത്തില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഗ് അഖിലേന്ത്യാ ട്രഷററും സംസ്ഥാന വ്യവസായ, ഐ ടി വകുപ്പ് മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്്‌ലിം ലീഗ് കേരളയാത്ര ആവേശം നിറഞ്ഞ സ്വീകരണമേറ്റുവാങ്ങി.
ജുമുഅക്ക് ശേഷം വടക്കേ വയനാട്ടിലെ വെള്ളമുണ്ടയിലെത്തിയ ജാഥാ സാരഥികളെ ജില്ലാ ലീഗ് പ്രതിനിധികള്‍ ഹാര്‍ദ്ദവമായി സ്വീകരിച്ചു. രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ ബത്തേരിയിലേക്ക് നീങ്ങി. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര്യ മൈതാനിയില്‍ ഉള്‍ക്കൊള്ളുന്നതിലും നിരവധി പ്രവര്‍ത്തകരാണ് സ്വീകരിക്കാനെത്തിത്. തുടര്‍ന്ന് ദേശീയ പാതയിലൂടെ സമാപന സ്വീകരണകേന്ദ്രമായ കല്‍പ്പറ്റയിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ദഫ്മുട്ടിന്റെയും ബാന്റ്‌വാദ്യത്തിന്റെയും അകമ്പടിയോടെ ടൗണിലെ സ്വീകരണ വേദിയിലേക്ക് ആനയിച്ച ജാഥാംഗങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ ഹരിതാഭിവാദ്യം അര്‍പ്പിച്ചു കൂടെ നിന്നു.
വെള്ളമുണ്ട പത്താംമൈലിലെ ആദ്യ സ്വീകരണത്തില്‍ മാനന്തവാടി മണ്ഡലം പ്രസിഡന്റ് എം കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പടയന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. ബത്തേരി സ്വതന്ത്ര്യ മൈതാനിയില്‍ നടന്ന സ്വീകരണത്തില്‍ പ്രസിഡന്റ് അബ്ദുല്ല മാടക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ അസൈനാര്‍ സ്വാഗതം പറഞ്ഞു.
വിവിധ സ്വീകര കേന്ദ്രങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മന്ത്രിമാരായ പി.കെ ജയലക്ഷ്മി, പി.കെ അബ്ദുറബ്ബ്, എം.എല്‍.എമാരായ കെ.എം. ഷാജി, സി.മമ്മൂട്ടി, ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ട്രഷറര്‍ എം. എ മുഹമ്മദ് ജമാല്‍, വൈസ് പ്രസിഡന്റുമാരായ പി കെ അബൂബക്കര്‍, കെ എം കെ ദേവര്‍ഷോല, കെ സി മായിന്‍ ഹാജി, എം.കെ അബൂബക്കര്‍ ഹാജി, സെക്രട്ടറിമാരായ ടി മുഹമ്മദ്, കണ്ണോളി മുഹമ്മദ്, സി മൊയ്തീന്‍ കുട്ടി, പി പി അയ്യൂബ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ എ മുജീബ്, ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, ജനറല്‍ സെക്രട്ടറി പി ഇസ്മായില്‍, റസാഖ് കല്‍പ്പറ്റ, ടി ഹംസ, എം കെ മൊയ്തു ഹാജി, പടയന്‍ മുഹമ്മദ്, കടവത്ത് മുഹമ്മദ്, അബ്ദുല്ല മാടക്കര, എം എ അസാനാര്‍, കെ പി ഉസ്മാന്‍ ഹാജി, സലിം മേമന, പെര്‍ളോത്ത് അമ്മത്, സലാം നീലിക്കണ്ടി, ജി.ആലി, പി സി അബദുല്ല കോട്ടത്തറ, എന്‍ കെ റഷീദ്, കെ ഹാരിസ്, കാട്ടി ഗഫൂര്‍, സി എച്ച് ഫസല്‍, എം പി നവാസ്, ലുക്മാനുല്‍ ഹകീം, എം.പി ഹാഫിസലി, ശിഹാബ് കാര്യകത്ത്, കാദര്‍ മടക്കിമല, ഖത്തര്‍ മൊയ്തീന്‍ കുട്ടി, പി.കെ രാധാകൃഷ്ണന്‍, പി.ബാലന്‍, കെ കെ സി അബൂബക്കര്‍, ഡി. അബ്ദുല്ല, കേളോത്ത് അബ്ദുല്ല, മായിന്‍ മുതിര, കടവത്ത് മുഹമ്മദ്, പി.കെ അമീന്‍, അഡ്വ. റഷീദ് പടയന്‍, സി. കുഞ്ഞബ്ദുല്ല, ടി. മൊയ്തു, മുസ്തഫ, പടയന്‍ അബ്ദുല്ല, ഏരി മൊയ്തു ഹാജി, സിറാജ് മട്ടിലയം, അസ്ഹര്‍ അലി പൂവ്വന്‍, എം സി ഇബ്രാഹിം, കെ.സി ആലി, വി സി ഇബ്രാഹിം ഹാജി, ബ്രാന്‍ അബ്ദുല്ല, പി വി സമദ്, കടവത്ത് ഷറഫുദ്ദീന്‍, പി വി എസ് മൂസ, ഹാരിസ് കാട്ടിക്കുളം, കെ. മൊയ്തു, ജബ്ബാര്‍ തലപ്പുഴ, കുന്നോത്ത് ഇബ്രാഹിം, മോയിന്‍ കാസിമി, ഇബ്രാഹിം മാസ്റ്റര്‍, ഉമ്മര്‍, കുഞ്ഞമ്മദ്, പ്രീത രാമന്‍, ചന്ദ്രന്‍, രവീന്ദ്രന്‍ നെല്ലിയമ്പം, ജയന്തി രാജന്‍, കെ സി അസീസ്, കെ പി മുഹമ്മദ് കുട്ടി, വി അസൈനാര്‍, എ ദേവകി. കെ ബി നസീമ, ബഷീറ അബൂബക്കര്‍, ബീന അബൂബക്കര്‍, പി തങ്കമണി, അസീസ് വെള്ളമുണ്ട, അര്‍ഷാദ് പനമരം സംബന്ധിച്ചു.