അലീഷ-സാന്ദ്ര പോരാട്ടം ആവേശഭരിതം

Posted on: January 30, 2016 5:31 am | Last updated: January 29, 2016 at 11:32 pm
SHARE

pr aleeshaകോഴിക്കോട്: ദേശീയ സ്‌കൂള്‍ കായിക മേളയില്‍ ഇന്നലെ ആറിനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടന്നെങ്കിലും ആവേശത്തേരിലേറി ഗ്യാലറിയെ ഇളക്കിമറിച്ചത് രണ്ട് മലയാളി പെണ്‍കുട്ടികളായിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ ആയ്യായിരം മീറ്റര്‍ ഓട്ടത്തിലാണ് ത്രസിപ്പിക്കുന്ന പോരാട്ടം നടന്നത്. നിറഞ്ഞ കരഘോഷത്തിനിടെ രണ്ട് പേര്‍ ഫിനിഷിംഗ് ലൈന്‍ തൊട്ടപ്പോള്‍ അത് കേരളത്തിന്റെ സ്വര്‍ണവും വെള്ളിയമായി മാറുകയായിരുന്നു.
സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ മലയാളി താരത്തെ അതേ ഗ്രൗണ്ടില്‍ ഇത്തവണ നാഷണല്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ മറികടന്ന് തേവര സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി അലീഷ സ്വര്‍ണം നേടി. അലീഷക്ക് പിന്നില്‍ ഓടിയെത്തിയ ഇടുക്കി ക്ലാവറി മൗണ്ട് സി എസ് എച്ചിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സാന്ദ്ര എസ് നായര്‍ക്കാണ് വെള്ളി.
മേഴ്‌സിക്കുട്ടന്‍ അക്കാദമിയുടെ ശിക്ഷണത്തില്‍ പരിശീലനം നടത്തുന്ന അലീഷ 17.46 മിനുറ്റില്‍ 5000 മീറ്റര്‍ ഫിനിഷ് ചെയ്തപ്പോള്‍, 17.57 മിനുറ്റിലായിരുന്നു സാന്ദ്ര ഓടിയെത്തിയത്. യു പി താരം കെ എം ഷുദപാല്‍ അണ് വെങ്കല മെഡലിന് അവകാശിയായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here