Connect with us

Kerala

ടിപി ശ്രീനിവാസന്റെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം: ടിപി ശ്രീനിവാസന്റെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനം. രണ്ട് എസ്.ഐമാരെയും മൂന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് നടപടിയെടുത്തത്. കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി.ശ്രീനിവാസന് മര്‍ദനമേറ്റിരുന്നു. എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടന്നുവരികയായിരുന്ന ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ കൈയേറ്റം ചെയ്യുകയും, പിന്നീട് ഒരു പ്രവര്‍ത്തകന്‍ മുഖത്തടിക്കുകയുമായിരുന്നു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ശരത്താണ് ടി.പി.ശ്രീനിവാസനെ മുഖത്തടിച്ച് താഴെയിട്ടത്.

അതേസമയം തന്നെ മര്‍ദിക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും, അവര്‍ സഹായിക്കുക പോലും ചെയ്തില്ലെന്നും ടി.പി.ശ്രീനിവാസന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പൊലീസ് സംരക്ഷണം നല്‍കുവാണേല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും, എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തില്‍ പരുക്കേറ്റെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

Latest