പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച് രണ്്ടു ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു

Posted on: January 29, 2016 10:00 pm | Last updated: January 29, 2016 at 10:27 pm

ജയ്‌സാല്‍മീര്‍: പരിശീലനത്തിനിടെ മോട്ടോര്‍ ഷെല്‍ പൊട്ടിത്തെറിച്ച് രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

രാജസ്ഥാനിലെ പൊക്രാനില്‍ കിഷന്‍ഗഡ് ഫയറിംഗ് റേഞ്ചിലായിരുന്നു സ്‌ഫോടനം. ബിഎസ്എഫ് ജവാന്‍മാര്‍ 81 മോര്‍ട്ടോറുകള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ബിഎസ്എഫ് ഡിഐജി രവി ഗാന്ധി അറിയിച്ചു. മോട്ടോറിന് തൊട്ടടുത്ത് നില്‍ക്കുകയായിരുന്നു ജവാന്‍മാരുടെ ശരീരത്തിലാണ് ചീളുകള്‍ തറച്ചുകയറിയത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ ജോധ്പൂരിലെ ആശുപത്രിയിലെത്തിച്ചു. മരിച്ചവരും പരിക്കേറ്റവരും രാജസ്ഥാന്‍ സ്വദേശികളാണ്.