Connect with us

Gulf

ഗള്‍ഫില്‍ കൈക്കൂലി കുറഞ്ഞ രാജ്യം ഖത്വര്‍

Published

|

Last Updated

ദോഹ: പൊതുമേഖലയില്‍ കൈക്കൂലിയും അഴിമതിയും കുറഞ്ഞ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്വര്‍ മുന്നില്‍. ലോകതലത്തില്‍ നാലു പോയിന്റു മുന്നില്‍ കടന്നാണ് ഖത്വര്‍ ഗള്‍ഫില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. ഖത്വര്‍ പെര്‍സെപ്ഷന്‍ ഇന്‍ക്‌സ് 2015 റിപ്പോര്‍ട്ടിലാണ് ഖത്വറിലെ പൊതുമേഖലയിലെ സുതാര്യത വ്യക്തമാക്കുന്നത്. ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷനല്‍ ആണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
ലോകതലത്തിലുള്ള ഇന്‍ഡക്‌സില്‍ 22 ാം സ്ഥാനമാണ് ഖത്വറിന്റെത്. കഴിഞ്ഞ വര്‍ഷം ഖത്വറിന്റെ സ്ഥാനം 26 ആയിരുന്നു. 168 രാജ്യങ്ങളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫില്‍ യു എ ഇയാണ് ഖത്വറിന്റെ തൊട്ടു പിറകില്‍ (23). ഒമാന്‍ (45), കുവൈത്ത് (49), ബഹ്‌റൈന്‍ (51), സഊദി (52) ഇങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ പോയിന്റുകള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡന്‍മാര്‍ക്ക് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍ത്ത് കൊറിയ, സോമാലിയ രാജ്യങ്ങളാണ് തൊട്ടു പിറകില്‍. സുതാര്യതയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യവും ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബജറ്റുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വരെ ഇവിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ഇതിലൂടെ എവിടെനിന്നു പണം വരുന്നുവെന്നും എങ്ങനെ ചിലവിടുന്നുവെന്നും ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നു. അതുപോലെ നീതിനിര്‍വഹണം പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരു പോലെ ലഭ്യമാകുന്നു എന്നതും അഴിമതിയെ ഇല്ലാതാക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ രാജ്യങ്ങളിലെ നീതിപീഠം മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍നിന്നും തികിച്ചും സ്വതന്ത്രമാണ്. അതേസമയം അഴിമതി വ്യാപകമായ രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം കുറവാണ്. പോലീസ്, പൊതുസ്ഥാപനങ്ങളും പൊതു ഭരണവും ദുര്‍ബലമാണ്. കൂടുതെ ആഭ്യന്തര തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ശക്തം. ഇറാഖ്, ലിബിയ, സുഡാന്‍, എന്നിവയാണ് പട്ടികയില്‍ ഒടുവില്‍ ഇടം പിടിച്ച മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍.

Latest