ഉരീദു ഇന്റര്‍നെറ്റിന്റെ വേഗം കൂടുന്നു

Posted on: January 29, 2016 6:58 pm | Last updated: February 1, 2016 at 8:11 pm

netദോഹ: ഫൈര്‍ ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് വേഗതത ഉയര്‍ത്തി ഉരീദു ഉപഭോക്താക്കളുടെ പ്രിയം നേടാനൊരുങ്ങുന്നു. സൗജന്യമായാണ് കമ്പനി അധിക വേഗത വാഗ്ദാനം ചെയ്യുന്നത്. 50 എംബിപിഎസ്, 100 എംബിപിഎസ് പ്ലാനുകളില്‍ ഉള്ളവര്‍ക്കാണ് വരും ആഴ്ചകളില്‍ മികച്ച വേഗത ലഭിക്കുക. 50 എംബിപിഎസ് 100 എംബിപിഎസ് ആയും 100 എംബിപിഎസ് 300 എംബിപിഎസ് ആയും ഉയരും. രാജ്യത്തെ വീടുകളിലെ കണക്്ഷന് ഇത്ര വേഗത ലഭിക്കുന്നത് ഇതാദ്യമാണെന്ന് ഉരീദു ഖത്വര്‍ സി ഇ ഒ വലീദ് അല്‍സെയ്ദ് പറഞ്ഞു.
ഖത്വറില്‍ മുഴുവനായി ലോക നിലവാരത്തിലുള്ള നെറ്റ്‌വര്‍ക്കാണ് സ്ഥാപിക്കുന്നത്. വീടുകളിലേക്കുള്ള ഫൈബര്‍ വേഗത മെച്ചപ്പെടുത്തുന്നത് തുടരും. 300 എംബിപിഎസ് വേഗതയില്‍ രണ്ട് മണിക്കൂറുള്ള ഒരു സാധാരണ സിനിമ (1.5 ജിബി) 40 സെക്കന്‍ഡിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. അഞ്ചു ജി ബിയുള്ള ഹൈ-ഡെഫനിഷന്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 2.2 മിനിട്ടു മതി. ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും, ഫൈറില്‍ കണക്ട് ചെയ്തിട്ടുള്ള മൊസൈക്ക് ടി വി ഉപഭോക്താക്കള്‍ക്കും സൗജന്യമായി അധികവേഗത ലഭിക്കും. 2,58,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇപ്പോള്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാണ്.