ഓഫ് റോഡ് ഡ്രൈവിംഗിന് ഇന്‍ഷ്വറന്‍സ്‌

Posted on: January 29, 2016 6:39 pm | Last updated: January 29, 2016 at 6:39 pm
SHARE

Untitled-4 copyദോഹ: ഓഫ് റോഡ് ഡ്രൈവിംഗിന് പുതിയ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി ഖത്വര്‍ ഇന്‍ഷ്വറന്‍സ് കമ്പനി (ക്യു ഐ സി). ഓഫ്‌റോഡ് 360 കവര്‍ എന്ന പദ്ധതി കഴിഞ്ഞ ദിവസം ആരംഭിച്ച ഖത്വര്‍ മോട്ടോര്‍ ഷോയിലാണ് പ്രഖ്യാപിച്ചത്. മരുഭൂമിയിലും മറ്റ് ദുര്‍ഘടപാതയിലും സാഹസിക ഡ്രൈവിംഗ് ഇഷ്ടപ്പെടുന്ന ഖത്വരികള്‍ക്ക്, പേടിയില്ലാത്ത ഡ്രൈവിംഗ് ആസ്വാദനം പകരുന്നതാണ് പുതിയ പദ്ധതി.
വാഹനം തകരാറിലാകുക, അപകടം തുടങ്ങിയ ഘടകങ്ങളാണ് ഓഫ് റോഡ് ഡ്രൈവിംഗില്‍ നിന്ന് ആള്‍ക്കാരെ പിന്തിരിപ്പിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് തങ്ങളുടെ ഇടപെടലെന്ന് ക്യു ഐ സി മിന മേഖലാ സി ഇ ഒയും ഡെപ്യൂട്ടി ഗ്രൂപ്പ് പ്രസിഡന്റുമായ സലീം അല്‍ മന്നാഇ പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് ഓഫറിന് ഇന്‍ഷ്വറന്‍സ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here