ഫുട്‌ബോള്‍ മത്സരങ്ങള്‍ ഫെബ്രുവരി അഞ്ചിന്

Posted on: January 29, 2016 6:36 pm | Last updated: January 29, 2016 at 6:36 pm
ക്യു കെ എം സി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കുന്ന ഖത്വര്‍ ആയഞ്ചേരി മുസ്‌ലിം റിലീഫ് കമ്മിറ്റി ടീമിന്റെ ജഴ്‌സി പ്രകാശനം
ക്യു കെ എം സി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കുന്ന ഖത്വര്‍ ആയഞ്ചേരി മുസ്‌ലിം റിലീഫ് കമ്മിറ്റി ടീമിന്റെ ജഴ്‌സി പ്രകാശനം

ദോഹ: ഖത്വര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായിക മേളയിലെ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി അഞ്ചിന് അല്‍ മര്‍ഖിയ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും.
രാവിലെ ഏഴു മുതല്‍ പ്രിലിമിനറി, ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് നടക്കുക. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി 12ന് പ്രവാസി കായിക മേളയുടെ സമാപന ദിനത്തില്‍ അല്‍ അറബി സ്‌പോര്ട്‌സ് ക്ലബ്ബില്‍ നടക്കും. ഖത്വറിലെ വിവിധ സംഘടനകളെയും ജില്ലാ അസോസിയേഷനുകളെയും പ്രതിനിധീകരിച്ച് ഫ്രണ്ട്‌സ് ഓഫ് കേരള, ദിവ കാസര്‍കോട്, മാക് ഖത്വര്‍, ക്യു കെ സി എ ഖത്വര്‍, കള്‍ചറല്‍ ഫോറം എറണാകുളം, അല്‍ ഖോര്‍ യൂത്ത്ക്ലബ്ബ്, സോഷ്യല്‍ ഫോറം എറണാകുളം, സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ചാവക്കാട്, കള്‍ചറല്‍ ഫോറം സ്‌പോര്‍ട്‌സ് ക്ലബ്ബ്, മിസ്റ്റര്‍ ജിം സ്‌പോര്‍ട്‌സ് അസോസിയേഷന്‍, യാസ്തൃശൂര്‍, കള്‍ച്ചറല്‍ ഫോറം മലപ്പുറം, ഇമ ഖത്വര്‍, എം പി കെ ഖത്വര്‍, ക്യു പി പി എ തിരുവനന്തപുരം, കെ ഡബ്ല്യു എ ക്യു. കൊടുവള്ളി എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍.