Business
ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഓഹരി വിപണികളില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 401.12 പോയിന്റ് നേട്ടത്തില്‍ 24,870.69ലും നിഫ്റ്റി 138.90 പോയിന്റ് ഉയര്‍ന്ന് 7563.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1561 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1043 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.
---- facebook comment plugin here -----