Connect with us

Qatar

'ഇമിഗ്രേഷന്‍ കാത്തുനില്‍പ്പിന് കാരണം ജീവനക്കാരുടെ കുറവ്'

Published

|

Last Updated

ദോഹ: വിമാനത്താവളത്തിലെ ജീവനക്കാരുടെ കുറവ് കാരണമാണ് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നതെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍. ഇതുപരിഹരിക്കാന്‍ വിമാനത്താവള അധികൃതരും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്വര്‍ എയര്‍വേയ്‌സ്, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ജീവനക്കാരാണ് ഇമിഗ്രേഷന്‍ ഡെസ്‌കില്‍ ഉള്ളത്.
50 ചെക് ഇന്‍ കൗണ്ടറുകള്‍ ഉണ്ടെങ്കിലും പലതിലും ജീവനക്കാര്‍ ഉണ്ടാകാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഖത്വറിലെ ജനസംഖ്യയും രാജ്യം സന്ദര്‍ശിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതിനാല്‍ അവശ്യസൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ വര്‍ഷം ഖത്വര്‍ സന്ദര്‍ശിച്ചത് 2.93 മില്യന്‍ സന്ദര്‍ശകര്‍ ആണെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2022ലെ ഫിഫ ലോകകപ്പ് കാണാന്‍ ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍പ്രേമികള്‍ ആണെത്തുക. വര്‍ഷം 50 മില്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുംവിധം ഏറെ കാര്യക്ഷമമായ രീതിയിലാണ് വിമാനത്താവളം നിര്‍മിച്ചതെന്ന് അല്‍ ബാകിര്‍ പറഞ്ഞു.
അതേസമയം, ജര്‍മന്‍ കരുത്തരായ എഫ് സി ബയേണ്‍ മ്യൂണിക്കിന്റെ പ്ലാറ്റിനം സ്‌പോണ്‍സറായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മാറി.

Latest