Connect with us

National

ഇനി ഓണ്‍ലൈന്‍ വഴി മാസത്തില്‍ ആറ് ട്രെയിന്‍ ടിക്കറ്റുകള്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു മാസം ഒരാള്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ പരമാവധി എണ്ണം ആറായി ചുരുക്കുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ബുക്കിംഗ് വെബ്‌സൈറ്റായ ഐആര്‍സിടിസി ഫെബ്രുവരി 15 മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ദുര്‍വിനിയോഗം ചെയ്യുന്നത് തടയാനാണ് പുതിയ പരിഷ്‌കരണമെന്ന് റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഒരു സാധാരണ യാത്രികന് മാസം ആറു ടിക്കറ്റില്‍ കൂടുതല്‍ എടുക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ഒരാള്‍ക്ക് സ്വന്തം അക്കൗണ്ടിലൂടെ മാസം പത്തു തവണ ടിക്കറ്റ് ബുക്ക് ചെയ്യാം.

റെയില്‍വേ നടത്തിയ പഠനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന 90 ശതമാനം പേരും മാസത്തില്‍ ആറു തവണയില്‍ താഴെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളൂ എന്നു കണ്ടെത്തി. ബാക്കി 10 ശതമാനം പേരും ഇടനിലക്കാരായി വര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Latest