Connect with us

Kerala

സ്വയം വിരമിക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജി അപേക്ഷ നല്‍കി

Published

|

Last Updated

തൃശ്ശൂര്‍: തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്.വാസന്‍ സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കി. ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം വന്നതിനു പിന്നാലെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് ജഡ്ജി അപേക്ഷ നല്‍കിയത്. ജഡ്ജിക്കെതിരേ നടപടിയെടുക്കുന്ന കാര്യം ഭരണ വിഭാഗം പരിഗണിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തിനു പിന്നാലെയാണ് വിജിലന്‍സ് ജഡ്ജി വാസന്റെ നടപടി എന്നതും ശ്രദ്ധേയമാണ്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ജഡ്ജിക്കെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

പദവിയെക്കുറിച്ച് ജഡ്ജ് ബോധവാനല്ലെന്നും ജഡ്ജിക്കെതിരെ നടപടി വേണമെന്നും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കെതിരെ എഫ് ഐ ആറിന് ഉത്തരവിട്ടത് അടിസ്ഥാനതത്ത്വം പോലെ പാലിക്കാതെയാണെന്നും അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് ഉബൈദ് പറഞ്ഞിരുന്നു.

Latest