Connect with us

Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭം രൂക്ഷം; വ്യാപക അക്രമം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്് സംസ്ഥാനത്തുടനീളം ശക്തമായ ഇടതു യുവജന സംഘടനകളുടെ പ്രക്ഷോഭം രൂക്ഷം പ്രകോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ രൂക്ഷമായ ആക്രമണമുണ്ടായി.

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് നടന്ന മാര്‍ച്ചില്‍ യുദ്ധസമാനമായ അവസ്ഥയായിരുന്നു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ പോലീസിനു നേരെ രൂക്ഷമായ കല്ലേറുണ്ടായി. പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു. പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കുണ്ട്.

കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ തെരുവ് യുദ്ധമാണ് അരങ്ങേറിയത്. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. ആലപ്പുഴ, കോട്ടയം കളക്‌ട്രേറ്റുകളിലേക്കും പത്തനംതിട്ട സിവില്‍ സ്റ്റേഷനിലേയ്ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

Latest