മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് മാണി

Posted on: January 29, 2016 11:50 am | Last updated: January 29, 2016 at 11:50 am

km maniതിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കോടതി ഉത്തരവിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മുന്‍ മന്ത്രി കെ.എം.മാണി. എഫ്.ഐ.ര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവ് വന്നാല്‍ കുറ്റക്കാരനാണെന്ന് അര്‍ത്ഥമില്ലെന്ന് മാണി അഭിപ്രായപ്പെട്ടു.

അതേ സമയം കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞില്ലെങ്കിലും തന്റെ മനസാക്ഷിയ്ക്കനുസരിച്ചും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനുമാണ് താന്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്നും എന്ന് മാണി പറഞ്ഞു. മുഖ്യമന്ത്രിയെ തേജോവധം ചെയ്ത് പുറത്താക്കാനുള്ള ഗൂഢശ്രമമെന്നാണ് ഇപ്പോള്‍ നടക്കുന്നതെന്നും മാണി ആരോപിച്ചു.