ഇസില്‍ ആക്രമണത്തില്‍ 30 ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: January 29, 2016 10:43 am | Last updated: January 29, 2016 at 10:43 am
SHARE

isilബഗ്ദാദ്: ഇസില്‍ തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ ഇറാഖില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണം, റോഡരികിലെ ബോംബാക്രമണം, വെടിവെപ്പ് എന്നിങ്ങനെ വ്യത്യസ്ത ആക്രമണങ്ങളിലാണ് 30ഓളം സൈനികര്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. റമാദി നഗരത്തിലാണ് ആക്രമണ പരമ്പര. കഴിഞ്ഞ ദിവസം ഇസില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഇറാഖ് സൈന്യത്തിലെയും ഗോത്ര സൈന്യത്തിലെയും അമ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാഗ്ദാദില്‍ നിന്ന് നൂറുകിലോമീറ്റര്‍ ദൂരത്താണ് ആക്രമണം ഉണ്ടായത്.
റമാദി നഗരം പൂര്‍ണമായും സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്ന് ഈ മാസം തുടക്കത്തില്‍ ഇറാഖ് സൈന്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നതിന് ശേഷം ഇറാഖ് സൈന്യത്തിന് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുകയാണ്.
അതിനിടെ കഴിഞ്ഞ ദിവസം യു എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിനിടെ നാല് ഇസില്‍ ചാവേറുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേര്‍ റമാദിയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here