ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്: സ്വര്‍ണ കുതിപ്പോടെ കേരളം

Posted on: January 29, 2016 9:27 am | Last updated: January 29, 2016 at 4:49 pm

athleticsകോഴിക്കോട്: ഇന്ന് തുടക്കമായ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍്  കേരളത്തിന് സ്വര്‍ണ മെഡലോടെ തുടക്കം. ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കേരളത്തിന്റെ ബിപിന്‍ ജോര്‍ജ് സ്വര്‍ണവും ഷെറിന്‍ ജോസ് വെള്ളിയും
സ്വന്തമാക്കി. പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ പി.ആര്‍.അലീഷ സ്വര്‍ണം നേടിയപ്പോള്‍ സാന്ദ്ര എസ്.നായര്‍ക്കാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ പി.എന്‍.അജിത്ത് സ്വര്‍ണം സ്വന്തമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി സ്വര്‍ണവും ആതിര വെള്ളിയും നേടി. 29 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്

സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണര്‍ന്നത്. ഇതുള്‍പ്പെടെ ആദ്യ ദിനം ആറിനങ്ങളിലാണ് ഫൈനല്‍ പോരാട്ടങ്ങള്‍. വൈകിട്ട് നാലു മണിക്കു വിവിധ സംസ്ഥാനങ്ങളിലെ അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്‌റ്റോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല.