പ്രതിശ്രുത വധുവിനെ കെട്ടിയിട്ട് 85 പവന്‍ സ്വര്‍ണം കവര്‍ന്നു

Posted on: January 28, 2016 11:54 pm | Last updated: January 28, 2016 at 11:54 pm
SHARE

GOLD ROBBERYകോഴഞ്ചേരി: പ്രതിശ്രുത വധുവിനെ കെട്ടിയിട്ട് 85 പവന്‍ സ്വര്‍ണം കവര്‍ന്നു. ആറന്മുള നീര്‍വിളാകം പുളിക്കിലേത്ത് നാരായണന്‍ നായരുടെ വീട്ടില്‍ നിന്നാണ് മകള്‍ ശ്രീനയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നത്. ഞായറാഴ്ച ശ്രീനയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മുഖംമൂടി ധരിച്ച നാല് പേരാണ് മോഷണ സംഘത്തിലുണ്ടായിരുന്നത് എന്നാണ് ശ്രീന നല്‍കിയിരിക്കുന്ന മൊഴി. വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ നാലംഗ സംഘം സ്റ്റെയര്‍കേസ് കൈവരിയില്‍ യുവതിയെ കെട്ടിയിട്ട ശേഷം സ്വര്‍ണം കവര്‍ന്ന് കടന്നു കളയുകയായിരുന്നു. ശ്രീനയുടെ പിതാവ് നാരായണന്‍ നായരും മാതാവ് ശ്രീലതയും വിവാഹാവശ്യത്തിനുള്ള പണം എടുക്കാന്‍ ബേങ്കില്‍ പോയിരിക്കുകയായിരുന്നു. അച്ഛനും അമ്മയും പന്ത്രണ്ടോടെ തിരിച്ചെത്തിയപ്പോഴാണ് കെട്ടിയിട്ട നിലയില്‍ മകളെ കണ്ടത്. പത്തനംതിട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പത്തനംതിട്ടയില്‍നിന്ന് വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തി. മോഷ്ടാക്കളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here