ഉമ്മന്‍ ചാണ്ടിയെ തളക്കാന്‍ ചൂടിക്കയര്‍ മതിയാകില്ല:പി.കെ. കുഞ്ഞാലിക്കുട്ടി

Posted on: January 28, 2016 7:32 pm | Last updated: January 28, 2016 at 7:32 pm

p k kunhalikuttyപേരാമ്പ്ര: ഉമ്മന്‍ ചാണ്ടിയെ തളക്കാന്‍ ചൂടിക്കയര്‍ മതിയാകില്ലെന്ന് മുസ്ലീംലീഗ് നിയമ സഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പേരാമ്പ്രയില്‍ കേരളയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. യുഡിഎഫിനെ തുടര്‍ച്ചയായ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോഴും, ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഭീതിയും, ഇത് സംബന്ധിച്ച ഉത്ഖണ്ഠയും ഇടതു പക്ഷത്തെ അലട്ടുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐഎസും, സംഘപരിവാര്‍ ശക്തികളുമുയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ മതേതര ജനാധിപത്യ ശക്തികള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ നാദാപുരം, കുറ്റിയാടി, പേരാമ്പ്ര നിയോജകമണ്ഢലങ്ങളിലെ ഇടത് മേല്‍ക്കോയ്മക്ക് അന്ത്യം കുറിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയോജക മണ്ഡലം മുസ്ലി ലീഗ് പ്രസിഡണ്ട് പ്രസിഡണ്ട് എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.പി. എ. മജീദ്, മന്ത്രി എം.കെ. മുനീര്‍, പി.കെ.കെ. ബാവ, സി.ടി. അഹമ്മദലി, പി.വി. അബ്ദുല്‍വഹാബ് എം.പി, കെ.എം. ഷാജി.എംഎല്‍എ, അഡ്വ: പി. കുല്‍സു, യു.സി. രാമന്‍, സി.പി.എ. അസീസ്, ഉമര്‍ പാണ്ടികശാല, ടി.പി. അശ്‌റഫ്അലി, എസ്.കെ. അസയിനാര്‍, ആവള ഹമീദ്, ടി.എം. സാദിഖ് അലി, എം.എ. റസാഖ്, ഘടക കക്ഷി നേതാക്കളായ പി. ശങ്കരന്‍, അഡ്വ: മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.