പൂച്ച അകത്ത് കടന്ന് ഇറച്ചി തിന്നു; സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി

Posted on: January 28, 2016 6:47 pm | Last updated: January 28, 2016 at 6:52 pm
SHARE

catഉമ്മുല്‍ ഖുവൈന്‍: പൂച്ച അകത്ത് കടന്ന് ഇറച്ചി ഭക്ഷിച്ച വീഡിയോ വയറലായതിനെത്തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ നഗരസഭ നിര്‍ദേശം നല്‍കി. ഒരു ഉപഭോക്താവാണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പ്രാര്‍ഥനക്കായി പുറത്ത് പോയപ്പോഴാണ് പൂച്ച അകത്ത് കടന്നതെന്ന് ജീവനക്കാര്‍ പറഞ്ഞുവെങ്കിലും ഇത് കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് നഗരസഭാ ആരോഗ്യവിഭാഗം മേധാവി ഗാനിം അലി സഈദ് ഗാനിം വ്യക്തമാക്കി. ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലത്ത് വൃത്തിയും സുരക്ഷയും ആവശ്യമാണ്. ഇത്തരം സംഭവങ്ങളുണ്ടെങ്കില്‍ 050-6866011 എന്ന നമ്പറില്‍ അറിയിക്കണമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here