Connect with us

National

ആദ്യ സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ കൊച്ചിയടക്കം 20 നഗരങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റികളുടെ പട്ടികയില്‍ കൊച്ചിയും. ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന 20 സ്മാര്‍ട്ട് സിറ്റികളുടെ പട്ടികയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍, പുണെ, ജയ്പൂര്‍, സൂററ്റ, കൊച്ചി, അഹമ്മദാബാദ്, ജബല്‍പൂര്‍, വിശാഖ പട്ടണം, ഷോലാപൂര്‍, ദേവാങ്കരെ, ഇന്‍ഡോര്‍, ന്യൂഡല്‍ഹി, കോയമ്പത്തൂര്‍, കാക്കിനാഡ, ബെലാഗവി, ഉദൈപൂര്‍, ഗുവാഹത്തി, ചെന്നൈ, ലുധിയാന, ഭോപാല്‍ എന്നിവിടങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു നഗരങ്ങള്‍. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി അഞ്ച് വര്‍ഷത്തേക്ക് 50,802 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

97 നഗരങ്ങളാണ് സ്മാര്‍ട്ട് സിറ്റിക്കായി അപേക്ഷിച്ചിരുന്നത്. വെള്ളം, വൈദ്യുതി, അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‌കരണം, ഇ-ഗവേര്‍ണന്‍സ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയ സൗകര്യങ്ങളാണ് സ്മാര്‍ട്ട് സിറ്റിയുടെ പ്രത്യേകത. നൂറ് സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Latest