മുന്‍ മന്ത്രി ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചു

Posted on: January 28, 2016 2:16 pm | Last updated: January 29, 2016 at 9:13 am
SHARE

babuകൊച്ചി: കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വിജിലന്‍സ് കോടതി സ്വമേധയാ കേസെടുക്കാന്‍ പാടില്ല. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ കീഴ്‌ക്കോടതിയില്‍ നിന്നുണ്ടായ നടപടി അംഗീകരിക്കാനാവില്ല. ജുഡീഷ്യല്‍ നടപടി മര്യാദകളുടെ ലംഘനമാണ് വിജിലന്‍സ് കോടതി വിധിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തിനകം കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here