മോഹന്‍ലാല്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: January 28, 2016 11:48 am | Last updated: January 28, 2016 at 11:48 am
SHARE

mohanlalകാലടി: നടന്‍ മോഹന്‍ലാല്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലിമുരുകന്റെ ചിത്രീകരണസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച രാവിലെയാണ് അപകടം. മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വെച്ച് മോഹന്‍ലാലിന്റെ കാറില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന് കേടുപാടുണ്ടായെങ്കിലും മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here