മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Posted on: January 28, 2016 10:51 am | Last updated: January 28, 2016 at 10:51 am

CHILD RAPE NEWതിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി. പതിനൊന്നുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആമച്ചല്‍ സ്വദേശി അജയനാണ് അറസ്റ്റിലായത്. അജയന്റെ മകളും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരു ക്ലാസിലാണ് പഠിക്കുന്നത്. ഈ മാസം 16ന് കൂട്ടുകാരിയുമായി കളിക്കാന്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അജയന്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ അധ്യാപകരോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ വഴി അന്വേഷണം നടത്തിയ പോലീസ് അജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഗാര്‍ഹിക പീഡനനിയമപ്രകാരവും കേസുണ്ട്. അജയനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.