ജേക്കബ് തോമസിനും ടോമിന്‍ തച്ചങ്കരിക്കും സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

Posted on: January 28, 2016 9:14 am | Last updated: January 28, 2016 at 1:45 pm
SHARE

jacob thomasതിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനും എഡിജിപി ടോമിന്‍ തച്ചങ്കരിക്കുമെതിരെ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. സര്‍വീസ് ചട്ടലംഘനത്തിന്റെ പേരിലാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സര്‍വീസിലിരിക്കെ സര്‍ക്കാറിനെ തെറ്റദ്ധരിപ്പിച്ച് സ്വകാര്യകോളേജില്‍ നിന്ന് പ്രതിഫലം പറ്റി ജോലി ചെയ്തുവെന്നാണ് ജേക്കബ് തോമസിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. വിജിലന്‍സ് പരിശോധനയില്‍ ജേക്കബ് തോമസിന് തെറ്റ് പറ്റിയതായി തെളിഞ്ഞെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

അതേസമയം മന്ത്രിക്കെതിരെ ജീവനക്കാരുടെ യോഗം വിളിച്ചതിനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ ടോമിന്‍ തച്ചങ്കരിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here