എസ് വൈ എസ് താജുല്‍ ഉലമ സ്മരണാ സംഗമങ്ങള്‍ നാളെ

Posted on: January 28, 2016 8:59 am | Last updated: January 28, 2016 at 8:59 am
SHARE

മലപ്പുറം: എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന താജുല്‍ ഉലമാ സ്മരണാ സംഗമങ്ങള്‍ നാളെ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും.
വൈകുന്നേരം 3.30 എടവണ്ണ സുന്നി മസ്ജിദ്, കൊണ്ടോട്ടി മസ്ജിദു സ്വഹാബ, മലപ്പുറം വാദീസലാം, ആലത്തിയൂര്‍ സുന്നി മദ്‌റസ, പരപ്പനങ്ങാടി തഅ്‌ലീം എന്നിവിടങ്ങളിലാണ് സംഗമങ്ങള്‍ നടക്കുന്നത്. എസ് വൈ എസ് സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് പ്രസിഡന്റ,് സെക്രട്ടറിമാര്‍ എന്നിവരാണ് സംഗമത്തില്‍ സംബന്ധിക്കുക. എടക്കര, വണ്ടൂര്‍, നിലമ്പൂര്‍, അരീക്കോട് സോണുകളില്‍ നിന്നുള്ളവര്‍ എടവണ്ണയിലും, കൊണ്ടോട്ടി പുളിക്കല്‍, എടവണ്ണപ്പാറ സോണുകളില്‍ നിന്നുള്ളവര്‍ കൊണ്ടോട്ടിയിലും, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, കോട്ടക്കല്‍, വേങ്ങര, മലപ്പുറം സോണുകള്‍ മലപ്പുറം വാദി സലാമിലും, തിരൂര്‍, പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം സോണുകള്‍ ആലത്തിയൂര്‍ സുന്നി മദ്‌റസയിലും തിരൂരങ്ങാടി, തേഞ്ഞിപ്പലം, താനൂര്‍ സോണുകള്‍ പരപ്പനങ്ങാടി തഅ്‌ലീമിലുമാണ് പങ്കെടുക്കേണ്ടത്. ജില്ലാ കാബിനറ്റ് യോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍, സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍ എം സ്വാദിഖ് സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍, കരുവള്ളി അബ്ദുറഹീം, എ പി ബശീര്‍ സംബന്ധിച്ചു. മഞ്ചേരിയില്‍ സോണ്‍ താജുല്‍ ഉലമാ സ്മരണാ സംഗമം ജില്ലാ സെക്രട്ടറി എ പി ബശീര്‍ ഉദ്ഘാടനം ചെയ്തു.
സൈനുദ്ദീന്‍ സഖാഫി ചെറുകുളം, അബ്ദുന്നാസര്‍ സഖാഫി ഏലമ്പ്ര, സയ്യിദ് ജാഫര്‍ തങ്ങള്‍ പയ്യനാട്, അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന്, അബൂബക്കര്‍ സഖാഫി തൊട്ടുപൊയില്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here