Connect with us

Malappuram

ലോറിയിലെ ഗ്യാസ് സിലന്‍ഡറില്‍ നിന്നും പാചകവാതകം ചോര്‍ന്നു

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂരില്‍ നിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റിയ ലോറിയില്‍ പാചകവാതകം ചോര്‍ന്നു. പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും അവസരോചിത ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിലമ്പൂര്‍ ഏജന്‍സിയില്‍ നിന്ന് കാലി സിലിന്‍ഡറുകളുമായി ചേളാരി പ്ലാന്റിലേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. 306 കാലി സിലിന്‍ഡറുകളും തൂക്കം കുറഞ്ഞതിനാല്‍ തിരിച്ചുകൊണ്ടുപോവുകയായിരുന്ന രണ്ട് സിലിന്‍ഡറുകളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഈ സിലിണ്ടറുകളില്‍ ഒന്നില്‍ നിന്നാണ് ഗ്യാസ് ചോര്‍ന്നത്. ചന്തക്കുന്നില്‍ നിന്ന് ലോറി വരുന്നതിനിടെ ഗ്യാസ് ലീക്കാകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ മുന്നില്‍ പോലീസ് ലോറി തടഞ്ഞു വെച്ചു. ഇ സമയവും സിലിന്‍ഡറില്‍ നിന്ന് ഗ്യസ്പുറത്തേക്ക് ചീറ്റി കൊണ്ടിരുന്നു. സി എന്‍ ജി റോഡില്‍ ഇരു ഭാഗത്തേക്കും ഇരു നൂറ് മീറ്ററോളം ദൂരത്ത് വാഹനങ്ങള്‍ തടഞ്ഞ് പോലീസ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഉടന്‍ ഫയര്‍ ഫോഴിസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമഫലമായാണ് ദുരന്തം ഒഴിവാക്കിയത്. അതേ സമനയം ചന്തക്കുന്ന് ടൗണില്‍ വെച്ച് ഗ്യാസ് ലീക്കാവുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും ടൗണ്‍ ആയതിനാല്‍ ദുരന്ത സാധ്യത കണക്കിലെടുത്ത് ടൗണ്‍ കഴിഞ്ഞ ശേഷം ചോര്‍ച്ച ഒഴിവാക്കാനാണ് ശ്രമിച്ചിരുന്നതെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. അതേ സമയം ഗ്യാസ് ഏജന്‍സിയില്‍ പരിശോധന കുറവായതിനാലാണ് സംഭവത്തിന് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.