Connect with us

Kozhikode

അക്രമ പ്രവര്‍ത്തനങ്ങളിലൂടെ സമ്പാദിക്കുന്നവന്‍ വിജയിക്കുകയില്ല: പേരോട്

Published

|

Last Updated

കുറ്റിയാടി: അക്രമ പ്രവര്‍ത്തനങ്ങളിലൂടെ സമ്പാദിക്കുന്നവന്‍ വിജയിക്കുകയില്ലെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. വഞ്ചന, തീവ്രവാദം, ഭീകരവാദം തുടങ്ങിയ ചെയ്തികളിലൂടെ പണവും കുപ്രസിദ്ധിയും നേടിയെടുക്കുന്നവന്‍ ബുദ്ധിയില്ലാത്തവനാണെന്നും അവര്‍ സമൂഹത്തിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. കുറ്റിയാടി സിറാജുല്‍ ഹുദയില്‍ നടന്നുവരുന്ന പഞ്ചദിന ബുര്‍ദ പ്രഭാഷണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം യു എ ഇ ഐ സി എഫ് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ മുത്വലിബ് സഖാഫി അധ്യക്ഷത വഹിച്ചു. ത്വാഹാ തങ്ങള്‍ സഖാഫി, ചിയ്യൂര്‍ അബ്ദുര്‍റഹ്മാന്‍ ദാരിമി, വേളം മൊയ്തു മുസ്‌ലിയാര്‍, ഇബ്‌റാഹിം സഖാഫി കുമ്മോളി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, സി കെ റാശിദ് ബുഖാരി, കുയ്‌തേരി മുഹമ്മദ് മുസ്‌ലിയാര്‍, ഇസ്മാഈല്‍ സഖാഫി തിനൂര്‍, റശീദ് മുസ്‌ലിയാര്‍ ആയഞ്ചേരി, അബ്ദുസ്സലാം സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഹുസൈന്‍ സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ടി ടി അബൂബക്കര്‍ ഫൈസി സ്വാഗതവും അസ്‌ലം കൊല്ലാണ്ടി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest