സീഫോര്‍ത്ത് റെയ്ഞ്ച് വിദ്യാര്‍ഥി ഫെസ്റ്റും ജീലാനി അനുസ്മരണവും സമാപിച്ചു

Posted on: January 28, 2016 5:29 am | Last updated: January 28, 2016 at 12:29 am
SHARE

ഗൂഡല്ലൂര്‍: സീഫോര്‍ത്ത് സുന്നി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലവാടിയില്‍ വിദ്യാര്‍ഥി ഫെസ്റ്റും ജീലാനി അനുസ്മരണവും നടത്തി. ജീലാനി അനുസ്മരണ പരിപാടിയില്‍ എസ് വൈ എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തി. മുഹമ്മദ് ലത്വീഫി അധ്യക്ഷതവഹിച്ചു. സയ്യിദ് അലി അക്ബര്‍ തങ്ങള്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. പി മൊയ്തു മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. കെ പി മുഹമ്മദ് ഹാജി, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു. കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി കെ എം പാടന്തറ, അഡ്വ. കെ യു ശൗക്കത്ത്, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, ജാഫര്‍ മാസ്റ്റര്‍, സി ഹംസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹീം സഖാഫി സ്വാഗതം പറഞ്ഞു. മദ്‌റസകള്‍ക്കുള്ള ഉപഹാരങ്ങളും, പൊതുപരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥി ഫെസ്റ്റില്‍ നിരവധി പേര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here