എസ് വൈ എസ് യുവാക്കള്‍ക്ക് ദിശാബോധം നല്‍കിയ പ്രസ്ഥാനം: മാരായമംഗലം

Posted on: January 28, 2016 5:26 am | Last updated: January 28, 2016 at 12:26 am
SHARE

ഹസനിയ്യ നഗര്‍: യുവാക്കളെ നേര്‍ വഴിയിലേക്ക് നയിക്കാനും അവരെ അധാര്‍മികത പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കാനും എസ് വൈ എസ് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഹസനിയ്യ ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി അഭിപ്രായപ്പെട്ടു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയായി തിരെഞ്ഞടുക്കപ്പെട്ട എം വി സിദ്ദീഖ് സഖാഫിക്കും പുതുതായി തിരെഞ്ഞടുക്കപ്പെട്ട എസ് വൈ എസ് ജില്ലാസാരഥികള്‍ക്കും ഹസനിയ്യ കുടുംബം നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ വികസനാത്മക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ധാര്‍മിക വിദ്യാഭ്യാസം നല്‍കി യുവാക്കളെ അധാര്‍മികയില്‍ നിന്ന് പിന്‍തിരിപ്പിക്കാനും സുന്നി പ്രസ്ഥാനം നടത്തുന്ന സേവനം വലുതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇനിയും ഇത്തരം പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലയോടെ നടത്തി നാടിന്റെയും ജനങ്ങളുടെയും പുരോഗതിക്ക് ആക്കം കൂട്ടാന്‍ പുതിയ സാരഥികള്‍ക്ക് കഴിയണം. ഹസനിയ്യ പ്രിന്‍സിപ്പാള്‍ കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷതവഹിച്ചു. തൗഫീഖ് അല്‍ഹസനി ജൈനിമേട് അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി.
എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, സി എം ഹംസ മുസ് ലിയാര്‍ പ്രസംഗിക്കും. കെ കെ അബുബക്കര്‍ മുസ് ലിയാര്‍, ഐ എം കെ ഫൈസി, കെ എസ് തങ്ങള്‍ പഴമ്പാലക്കോട്പങ്കെടുത്തു. മാനേജര്‍ മുഹമ്മദലി സ്വാഗതവും സിദ്ദീഖ് അല്‍ഹസനി നിസാമി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here