മോഷ്ടിച്ച ബൈക്കുമായി കറങ്ങവേ യുവാക്കള്‍ പോലീസ് പിടിയിലായി

Posted on: January 28, 2016 5:25 am | Last updated: January 28, 2016 at 12:26 am
SHARE

പാലക്കാട്: വാഹന പരിശോധനക്കിടെ മോഷ്്ടിച്ച ബൈക്കുമായി വന്ന യുവാക്കളെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് കാവില്‍പാട് തണുങ്ങള്‍ വീട്ടില്‍ അജിത് (23), കാവില്‍പാട് പൂളകുന്നന്‍പറമ്പ് ബിസ്മി മന്‍സിലില്‍ അക്ബറലി (23) എന്നിവരെയാണ് പിടികൂടിയത്.
ഇവര്‍ ഓടിച്ചിരുന്ന ബജാജ് ഡിസ്‌കവര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനക്കിടെ വണ്ടി തടഞ്ഞപ്പോള്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടെ പോലീസി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണാര്‍ക്കാട് സ്വദേശി കുമാറിന്റെ ബൈക്ക് ഒലവക്കോട് താണാവില്‍ നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. കൂടാതെ കൂടുതല്‍ വാഹനങ്ങള്‍ മോഷ്്ടിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.
പതിനഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്്ടിച്ചതായും സമ്മതിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ പടിയില്‍ നിന്ന് മൊബൈല്‍ ഉപയോഗിക്കുന്ന ട്രെയിന്‍ ഓടുന്ന സമയം വടിയെടുത്ത് അടിച്ചാണ് മൊബൈല്‍ തട്ടിയെടുക്കുന്നത്. കാക്കാമുട്ട സിനിമയെ അനുകരിച്ചാണ് ഇപ്രകരാം ചെയ്യുന്നതെന്ന് പോലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡയില്‍ വാങ്ങുന്നതാണ്.
ടൗണ്‍ നോര്‍ത്ത് സി ഐ ആര്‍ ഹരിപ്രസാദ്, എസ് ഐ എം സുജിത്, എസ് സി പി ഒ പി മണികണ്ഠന്‍, സി പി ഒമാരായ നന്ദകുമാര്‍, ബാബു രാമകൃഷ്ണന്‍, സുനില്‍കുമാര്‍, രതീഷ് അയ്യര്‍മല, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, കെ അഹമ്മദ കബീര്‍, ആര്‍ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയ്ത.