നിയമസഭാ സമ്മേളനം അഞ്ചിന്

Posted on: January 28, 2016 6:00 am | Last updated: January 28, 2016 at 12:14 am
SHARE

niyamasabha_3_3തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം നടക്കുക. എട്ടിനും പത്തിനും മുന്‍ സ്പീക്കര്‍ എ സി ജോസിന്റെ നിര്യാണം സംബന്ധിച്ച് റഫറന്‍സ് നടത്തും. 12ന് രാവിലെ ഒമ്പതിന് 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും 22നാണ്. എട്ടിന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തില്‍ സഭയില്‍ വരുന്ന ബില്ലുകളെപ്പറ്റി തീരുമാനമെടുക്കും.
ബജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായുള്ള കക്ഷിനേതാക്കളുടെ യോഗം സ്പീക്കര്‍ എന്‍ ശക്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 13ാം നിയമസഭയുടെ 16ാം സമ്മേളനമാണ് ഇത്. ബജറ്റും അവതരണവും അനുബന്ധമായ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന അജണ്ട. സഭാ സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ എല്ലാവരുടെയും സഹകരണം സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ വി കെ ഇബ്‌റാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, എം എല്‍ എമാരായ കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എ എ അസീസ്, ടി എ അഹമ്മദ് കബീര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here