റിയോ ഒളിമ്പിക്‌സിന് ഹീന

Posted on: January 28, 2016 5:05 am | Last updated: January 28, 2016 at 12:07 am

spt0351ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഷൂട്ടിംഗ് താരങ്ങളില്‍ തന്റെതായ ഇടം നേടിക്കഴിഞ്ഞ ഹീന സിധു 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം ഒളിമ്പിക്‌സ് യോഗ്യത കരസ്ഥമാക്കി.
ഇവിടെ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഹീന റിയോ ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പാക്കിയത്.
ഫൈനല്‍ റൗണ്ടിലെ ഇരുപത് ഷോട്ടുകളിലാണ് ഹീന മികവറിയിച്ചത്. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി നടന്ന പ്രാഥമിക റൗണ്ടില്‍ തുടക്കം പാളിയെങ്കിലും 387 പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് കടന്നു.
ആദ്യം ഫോം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും ഗംഭീര തിരിച്ചുവരവില്‍ സ്വര്‍ണം നേടാന്‍ സാധിച്ചത് ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഊര്‍ജം പകരുമെന്ന് ഹീന പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനാണ് ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.