ട്രാഫിക് പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Posted on: January 27, 2016 10:59 pm | Last updated: January 27, 2016 at 10:59 pm
SHARE

arrestഹൈദരാബാദ്: ട്രാഫിക് പോലീസുകാരനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ നാഗാരാമിലാണു സംഭവം. ബിടെക് വിദ്യാര്‍ഥിനി ഹര്‍ഷിത, ബന്ധു സായ് കിഷോര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റായ ദിശയില്‍ വാഹനമോടിച്ചുവന്ന ഹര്‍ഷിതയെയും ബന്ധുവിനെയും തടഞ്ഞ ട്രാഫിക് ഹോം ഗാര്‍ഡിനെ ആക്രമിക്കാന്‍ ശ്രമിച്ച ശേഷം ഇവര്‍ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇവരുടെ ചിത്രം പകര്‍ത്തിയ ഹോംഗാര്‍ഡ് വെങ്കിടേഷ് യാദവ് ഇത് പോലീസിന് കൈമാറിയതോടെയാണു പ്രതികളെ തിരിച്ചറിഞ്ഞത്.

കോടതിയില്‍ ഹാജരാക്കിയ ഹര്‍ഷിതയെയും സായ് കിഷോറിനെയും ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here