Connect with us

National

ശിവസേന ഭീഷണി: ഗുലാം അലിയുടെ മുംബൈ പരിപാടി റദ്ദാക്കി

Published

|

Last Updated

മുംബൈ: പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലി വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്നാണു പരിപാടി റദ്ദു ചെയ്തതെന്നാണു സൂചന.

ഷുഹൈബ് ഇല്ല്യാസി സംവിധാനം ചെയ്ത ഘര്‍വാപസി എന്ന സിനിമയുടെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ഗുലാം അലി പങ്കെടുക്കേണ്്ടിയിരുന്നത്. സിനിമയിലെ ഘര്‍ വാപസി എന്ന ഗാനം ഗുലാം അലി ഇവിടെ പാടുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ഇതു രണ്ടാം തവണയാണ് മുംബൈയില്‍ ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പൂനയിലും മുംബൈയിലും ഗുലാം അലിയുടേതായി നടക്കേണ്ടിയിരുന്ന പരിപാടികള്‍ റദ്ദു ചെയ്തിരുന്നു.