കതാറക്ക് പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും

Posted on: January 27, 2016 9:57 pm | Last updated: January 27, 2016 at 9:57 pm

websiteദോഹ: കതാറയിലെ കലാ സാംസ്‌കാരിക പരിപാടികളും സംരംഭങ്ങളുമെല്ലാം പുറം ലോകത്തെത്തുക്കുന്നതിന് ആശയവിനിമയം സാധ്യമാക്കുന്ന പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിച്ചു. സോഷ്യല്‍ മീഡിയ ഉപഭോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ താത്പര്യങ്ങളെ പരിഗണിച്ചു കൊണ്ടുള്ള പോര്‍ട്ടലും ആപ്പുമാണ് തുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.
കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്വിയാണ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കട്ടിംഗ് എഡ്ജ് ടെക്‌നോളജി ഉപയോഗിച്ചാണ് രണ്ടും വികസിപ്പിച്ചിരിക്കുന്നത്. ഉപയോഗസൗഹൃദ രീതിയില്‍ കതാറ സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ ഇതുവഴി സാധിക്കും. ഗൂഗിള്‍ മാപ്പ് ഗൈഡ് സിസ്റ്റവും പുതിയ പോര്‍ട്ടിലിന്റെയു ആപ്പിന്റെയും ഭാഗമാണ്. പുതിയ പോര്‍ട്ടിലിന്റെ ഭാഗമായി ഡെയ്‌ലി ന്യൂസ് ലറ്റര്‍ പ്രസിദ്ധീകരിക്കും.