ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെ തടഞ്ഞ് വെച്ച് അക്രമിച്ചതായി പരാതി

Posted on: January 27, 2016 9:24 pm | Last updated: January 27, 2016 at 9:24 pm
SHARE

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെ തടഞ്ഞ് വെച്ച് അക്രമിച്ചതായി പരാതി. കല്‍പത്തൂര്‍ ഡിവിഷന്‍ അംഗം സി.എം. ബാബുവിനാണ് മര്‍ദ്ദനമേറ്റത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആവള പെരിഞ്ചേരിക്കടവ് ഭാഗത്ത് നിലം മണ്ണ് വെട്ടിയിട്ട് ഉയര്‍ത്തുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണറിയുന്നത്. മുന്നു പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ പ്രദേശവാസിയായ ജംഷീറിന്റെ വീടിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വീടിന്റെ ഓടും മറ്റും തകര്‍ന്ന് വീണ് വീട്ടുകാര്‍ക്ക് പരുക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here