അല്‍ റവാബിയില്‍ ഫെസ്റ്റീവ് ഡ്രൈവ് സെയില്‍സ്

Posted on: January 27, 2016 9:16 pm | Last updated: January 27, 2016 at 9:16 pm
SHARE
അല്‍ റവാബി ഗ്രൂപ്പ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍
അല്‍ റവാബി ഗ്രൂപ്പ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫെസ്റ്റീവ് ഡ്രൈവ് സെയില്‍സ് പ്രമോഷന്‍ ആരംഭിക്കുന്നതായി അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ മുഹമ്മദ് ജംഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധയിനം ഉത്പന്നങ്ങള്‍ക്ക് മികച്ച വിലക്കുറവോടെയാണ് പ്രമോഷന്റെ ഭാഗമായി സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക.
നാളെ മുതല്‍ ഏപ്രില്‍ 26 വരെ അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 50 റിയാലിന് മുകളിലുള്ള പര്‍ച്ചേസിന് ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ ഏപ്രില്‍ 27ന് നറുക്കെടുത്ത് ഒരാള്‍ക്ക് ഓഡി ക്യു ത്രീയും അഞ്ചുപേര്‍ക്ക് ഓഡി എ ത്രി കാറുകളും സമ്മാനമായി നല്‍കും. ഖര്‍തിയാത്തിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് വിജയികളെ പ്രഖ്യാപിക്കുക.
അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഔട്ട്‌ലെറ്റുകളായ അല്‍ റവാബി ഫുഡ് സെന്റര്‍ അല്‍ റയ്യാന്‍, റവാബി ഫുഡ് സെന്റര്‍ അല്‍ വക്‌റ, ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഖര്‍തിയാത്ത്, ഗ്രാന്‍ഡ് ഷോപ്പിംഗ് സെന്റര്‍ അബുഹമൂര്‍, റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ന്യൂ റയ്യാന്‍, റവാബി മിനി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉംസലാല്‍ മുഹമ്മദ് എന്നിവിടങ്ങളിലാണ് ഫെസ്റ്റീവ് ഡ്രൈവ് പ്രമോഷന്‍ നടക്കുന്നത്.
ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ പന്തലിങ്ങല്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഷിജു, എ പി ഇസ്മാഈല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.