കെ എം സി സി ക്രിക്കറ്റ് സമാപിച്ചു

Posted on: January 27, 2016 8:03 pm | Last updated: January 27, 2016 at 8:03 pm
SHARE

cricketദോഹ: കെ എം സി സി ശമാല്‍ ഏരിയാ കമ്മിറ്റി നാലു ആഴ്ചകളിലായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. ഫൈനലില്‍ ക്യു ബി സി ദോഹയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി ലാഹിര്‍ ശ്രീലങ്ക ടീം ജേതാക്കളായി. വിജയിച്ച ടീമിന് പ്രസിഡന്റ് മുസ്ഥഫ മലമ്മല്‍ ട്രോഫി സമ്മാനിച്ചു. ക്യാഷ് അവാര്‍ഡുകള്‍ വൈസ് പ്രസിഡന്റ് അശ്‌റഫ് വി കെ, സെക്രട്ടറിമാരായ ഫഅദ് മുല്ലപ്പള്ളി, നവാസ് അറക്കവീട്ടില്‍ എന്നിവര്‍ വിതരണം ചെയ്തു.