Connect with us

Gulf

സി എസ് ആര്‍ പേഴ്‌സണ്‍ പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് രണ്ടിന്‌

Published

|

Last Updated

ശൈഖ് ജൂആന്‍ ബിന്‍ ഹമദ് അല്‍ താനി

ശൈഖ് ജൂആന്‍ ബിന്‍ ഹമദ് അല്‍ താനി

ദോഹ: ഖത്വര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആന്‍ ബിന്‍ ഹമദ് അല്‍ താനിക്ക് 2015ലെ സി എസ് ആര്‍ പേഴ്‌സണ്‍ പുരസ്‌കാരം കൈമാറുന്ന ചടങ്ങ് മാര്‍ച്ച് രണ്ടിന് ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കും. നാലാം നാഷനല്‍ സി എസ് ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) വാര്‍ഷിക റിപ്പോര്‍ട്ട് പരിപാടി അന്നാണ് ആരംഭിക്കുക.
സി എസ് ആര്‍ മേഖലയില്‍ അര്‍പ്പിച്ച സംഭാവനകളും ഖത്വര്‍ യുവസമൂഹത്തിന് മികച്ച മാതൃകയായതിനുമാണ് ശൈഖ് ജൂആന്‍ ബിന്‍ ഹമദ് അല്‍ താനിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. നാഷനല്‍ സി എസ് ആര്‍ റിപ്പോര്‍ട്ടിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയാണ് മുഖവുര എഴുതിയത്. ലോകത്തുടനീളമുള്ള ഖത്വര്‍ എംബസികളില്‍ റിപ്പോര്‍ട്ട് വിതരണം ചെയ്യും.
ദേശീയതലത്തിലുള്ള സി എസ് ആര്‍ റിപ്പോര്‍ട്ട് ഖത്വര്‍ യൂനിവേഴ്‌സിറ്റിയുടെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കുന്നത്. 2014ലെ സി എസ് ആര്‍ പേഴ്‌സന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്വിയ്യ ആയിരുന്നു.

Latest